Thursday, September 1, 2011

ഓണാഘോഷം 2011

എം കെ എം ഹൈ സ്കൂളിലെ ഓണാഘോഷ പരിപാടികള്‍ സുഗമമായി നടന്നു.രാവിലെ ആരംഭിച്ച പൂക്കളമത്സരത്തില്‍  കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു. 8 , 9 , 10 ക്ലാസുകള്‍ മത്സരത്തില്‍ പങ്കെടുത്തു. യു പി സ്കൂള്‍ കുട്ടികള്‍ക്കായി സൌഹൃദ മത്സരമായിരുന്നു.തുടര്‍ന്ന് ക്ലാസ്സുകളില്‍ ഓണ പാട്ട് മസരങ്ങള്‍ നടന്നു. ടീച്ചര്‍മാരുടെ നേതൃത്വത്തില്‍ ഓഫീസിനു മുന്‍പില്‍ ആകര്‍ഷകമായ പൂക്കളമൊരുക്കി. ഉച്ചയ്ക്ക് കുട്ടികള്‍ക്കായി വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. മാനേജര്‍ പി സി ചിന്നക്കുട്ടി,ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു , പിറവം വലിയ പള്ളി ട്രസ്റ്റിമാരായ മത്തായി തെക്കുംമൂട്ടില്‍, മത്തായി മണപ്പാട്ട്, പി ടി എ ഭാരവാഹികളായ ശ്രീമതി ഐഷ മാധവ്,ശ്രീ സാബു ജി നായര്‍, മറ്റു അദ്ധ്യാപകരും അനധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌