Friday, July 22, 2011

സ്‌കൂളുകളെ ബന്ധിപ്പിച്ച് ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ വരുന്നു


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേയ്ക്ക് രൂപംനല്‍കുമെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ പത്രസമ്മേളനത്തില്‍ മന്ത്രി വിശദീകരിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിനെ 'പേപ്പര്‍ലെസ്' ഓഫീസാക്കി മാറ്റാനുള്ള ശ്രമം തുടങ്ങും. ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെയാണ് സൂപ്പര്‍ ഹൈവേ സ്ഥാപിക്കുക. ഇതുവഴി എല്ലാ ഓഫീസര്‍മാര്‍ക്കും ഇ-മെയില്‍ വിലാസവും ലഭിക്കും. ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അപേക്ഷകളില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്താല്‍ രജിസ്റ്റര്‍ ചെയ്ത നമ്പറും തീയതിയും ഫലയലിന്റെ നീക്കങ്ങളും എസ്.എം.എസ്. വഴി അറിയാം.
എല്ലാ കുട്ടികള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. സ്‌കോളര്‍ഷിപ്പ്, മേളകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതടക്കം എല്ലാ വിവരങ്ങളും ഈ നമ്പര്‍ അടിസ്ഥാനമാക്കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സപ്തംബറോടെ എല്ലാ ഹൈസ്‌കൂളുകളിലും വര്‍ഷാവസാനത്തോടെ എല്ലാ സ്‌കൂളുകളിലും ഈ സംവിധാനം നിലവില്‍വരും. എസ്.ഐ.ഇ.ടിയുടെ ആഭിമുഖ്യത്തില്‍ ഏഴുമുതല്‍ 12 വരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ക്കായി വെബ് പോര്‍ട്ടലിന് തുടക്കം കുറിക്കും. പൊതുവിദ്യാലയങ്ങളില്‍ നിലവിലുള്ള സൗകര്യമുപയോഗിച്ച് രക്ഷിതാക്കള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കും. എല്ലാ ഹൈസ്‌കൂളിലും ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍ നിര്‍മിക്കും. വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് ഫിനിഷിങ് സ്‌കൂള്‍ ആരംഭിക്കും. എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികളെയും ബി.പി.എല്‍. കുടുംബത്തിലെ വിദ്യാര്‍ഥികളുടെ അച്ഛനമ്മമാരെയും ഉള്‍പ്പെടുത്തി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌