Friday, May 20, 2011

എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ്‌ ടു പരീക്ഷയ്ക്ക് 96.30 ശതമാനം വിജയം

       എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ്‌ ടു പരീക്ഷയ്ക്ക് ഉന്നത വിജയം. പരീക്ഷയെഴുതിയ   243 കുട്ടികളില്‍  234  കുട്ടികളും  വിജയിച്ചു. 
(96.30 ശതമാനം വിജയം) 7 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചു.

    തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 82.25 ശതമാനം വിദ്യാര്‍ഥികളാണ് ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. 87.02 ശതമാനം പെണ്‍കുട്ടികളും 76.61 ശതമാനം ആണ്‍കുട്ടികളും ഉന്നത പഠനത്തിന് അര്‍ഹരായി. 74.93 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ മൊത്തം വിജയശതമാനം.
    ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 76.52 ശതമാനം പേരും ആര്‍ട്‌സ്‌കൂള്‍ വിഭാഗത്തില്‍ 84.75 ശതമാനം പേരും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 36.72 ശതമാനം പേരും ഉന്നത പഠനത്തിന് അര്‍ഹരായി.

    റെഗുലര്‍ വിഭാഗത്തില്‍ മൊത്തം 276115 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 227112 പേരാണ് വിജയിച്ചത്. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 78862 വിദ്യാര്‍ഥികളില്‍ 28956 പേരും വിജയിച്ചു. റെഗുലര്‍ സ്‌കൂള്‍ വിഭാഗത്തില്‍ മൊത്തം 2821 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഇതില്‍ 1962 പേര്‍ പെണ്‍കുട്ടികളും 859 പേര്‍ ആണ്‍കുട്ടികളുമാണ്. സി ഗ്രേഡുകാരാണ് ഏറ്റവും കൂടുതല്‍; 79604 പേര്‍. 62021 പേര്‍ സി പ്ലസും 42816 പേര്‍ ബി ഗ്രേഡും 25919 പേര്‍ ബി പ്ലസ് ഗ്രേഡും 13266 പേര്‍ എ ഗ്രേഡും 43299 പേരാണ് ഡി ഗ്രേഡ് നേടിയത്.
    എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ച 86.33 ശതമാനം വിദ്യാര്‍ഥികളും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച 80.39 ശതമാനം വിദ്യാര്‍ഥികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ച 75.36 ശതമാനം വിദ്യാര്‍ഥികളും ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ പഠിച്ച 76.52 വിദ്യാര്‍ഥികളും സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പഠിച്ച 95.76 ശതമാനം വിദ്യാര്‍ഥികളും ഇക്കുറി ഉന്നത പഠനത്തിന് അര്‍ഹത നേടി. 60.46 ശതനം പട്ടികജാതി വിദ്യാര്‍ഥികളും 52.31 ശതമാനം പട്ടികവിഭാഗം വിദ്യാര്‍ഥികളും ഇക്കുറി ഉന്നത പഠനത്തിന് അര്‍ഹ നേടി.
    ശാസ്ത്ര വിഷയങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ചത്; 83.40 ശതമാനം. കോമേഴ്‌സ് വിഭാഗത്തില്‍ 83.32 ശതമാനം വിദ്യാര്‍ഥികളും ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ 77.92 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു.
    തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ചത്; 88.93 ശതമാനം. കോഴിക്കോട്ട് 88.67 ശതമാനവും എറണാകുളത്ത് 86.28 ശതമാനവും വിദ്യാര്‍ഥികള്‍ വിജയിച്ചു. കാസര്‍ക്കോട്ടാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം; 74.68. പത്തനംതിട്ടയില്‍ 75.06 ശതമാനം വിദ്യാര്‍ഥികളാണ് വിജയിച്ചത്. ഗള്‍ഫില്‍ 95.51 ശതമാനം വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 40.02 ശതമാനം വിദ്യാര്‍ഥികളും മാഹിയില്‍ 77.28 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു.
    ഏറ്റവും കൂടുതല്‍ എ പ്ലസുകാരുള്ളത് എറണാകുളത്താണ്; 373 പേര്‍. എ പ്ലസുകാരുടെ എണ്ണത്തില്‍ വയനാടാണ് ഏറ്റവും പിറകില്‍; 48 പേര്‍.
    ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ച സ്‌കൂള്‍ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറിയാണ്. 693 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ഇവിടുത്തെ വിജയശതമാനം 90.47 ആണ്. 591 പേര്‍ പൂക്ഷയെഴുതിയ തിരുവനന്തപുരത്തെ തന്നെ കോട്ടണ്‍ഹില്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ 93.23 ശതമാനം വിദ്യാര്‍ഥികളും 548 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്ന മലപ്പുറം പാലേമേട് ഹയര്‍ സെക്കന്‍ഡറിയില്‍ 85.94 ശതമാനം പേരും വിജയിച്ചു.
    ഹിന്ദിയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ചത്. 61441 പേര്‍ക്ക്. മലയാളത്തില്‍ 53570 പേര്‍ക്കും ഇംഗ്ലീഷില്‍ 10020 പേര്‍ക്കും അറബിക്കില്‍ 12675 പേര്‍ക്കും കെമിസ്ട്രിയില്‍ 12441 പേര്‍ക്കും ഫിസിക്‌സില്‍ 10738 പേര്‍ക്കും കണക്കില്‍ 8932 പേര്‍ക്കും ബയോളജിയില്‍ 8005 പേര്‍ക്കും എ പ്ലസ് ലഭിച്ചു.
    പ്ലസ് ടുവിന്റെ സേ പരീക്ഷ ജൂണ്‍ 20 മുതല്‍ 24 വരെ നടക്കും. June 6 ആണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. പുനര്‍മൂല്യനിര്‍ണയത്തിനും June 6 വരെ അപേക്ഷിക്കാം.

    No comments:

    Post a Comment

    നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

    കമന്റുകള്‍

    മലയാളം ടൈപ്പിംഗ്

    മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
    ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

    NSS CAMP - Silent Valey National Park

    ജനപ്രിയ പോസ്റ്റുകള്‍‌