Sunday, October 24, 2010

'അവന്റെ' വഴിയില്‍ ഇരയായി, ഒരു മരവും മറതരാതെ

അമ്പ്, ഏത് നിമിഷത്തിലും മുതുകില്‍ തറയ്ക്കാം. പ്രാണനുംകൊണ്ട് ഞാന്‍ ഓടുകയാണ്. അന്ത്യത്തിന്റെ പ്രവചനംപോലെയായിരുന്നു ആ വരികള്‍. നിരത്തുവക്കില്‍ മരിച്ചുകിടന്ന കവി അയ്യപ്പന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത കുറിപ്പിലെ കവിതാശകലങ്ങള്‍. ഒരു പക്ഷേ അവസാനത്തെ കവിത. ഒരു കീറക്കടലാസിലായിരുന്നു അത്. ചില ഫോണ്‍നമ്പരുകള്‍ക്കൊപ്പം ഏറെ വ്യക്തമല്ലാത്ത വരികള്‍. അത് അതേപടി ഇവിടെ പകര്‍ത്തുകയാണ്. പണിക്കുറ തീരാത്ത കവിത. അവ്യക്തതകള്‍ തീര്‍ക്കാന്‍ വഴിയില്ല.
പല്ല്
അമ്പ് ഏത് നിമിഷത്തിലും
മുതുകില്‍ത്തറയ്ക്കാം
പ്രാണനുംകൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കിനുചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വഴിയില്‍ ഞാന്‍
ഇരയായി
നീയെന്നെപ്പോലെ
എന്നെ വിഡ്ഢിയായിക്കാണു (അവ്യക്തം)
മുറ്റത്തെ വെയിലിന്‍ (അവ്യക്തം)
നീയും പുതപ്പ്
(ഈ കവിതയിപ്പോള്‍ കന്റോണ്‍മെന്റ്
പോലീസിന്റെ കസ്റ്റഡിയിലാണ്.)

1 comment:

  1. ഈ പരിശ്രമം അംഗീകരി ക്കപ്പെടെണ്ടത്........!അഭിനന്ദനങ്ങ്ങ്ങള്‍

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌