Sunday, July 11, 2010

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

പിറവം എം കെ എം ഹൈ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണവും നടന്നു. പി ടി പ്രസിഡണ്ട്‌ ശ്രീമതി ബീന ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രൊഫ. പി.എം മാത്യു ( ദേവമാത കോളേജ് കുറവിലങ്ങാട്‌) മുഖ്യ പ്രഭാക്ഷണം നടത്തി കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം മുഖ്യാതിഥി പ്രൊഫ. പി.എം മാത്യു നിര്‍വഹിച്ചു . പി ടി ഏര്‍പെടുത്തിയ മൊമെന്റോ പി ടി പ്രസിഡണ്ട്‌ ശ്രീമതി ബീനജോണ്‍ സമ്മാനിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു സ്വഗതം പറഞ്ഞു. ശ്രീമതി ജാന്‍സി അലക്സ്‌ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.വിദ്യാരംഗം കണ്‍വീനര്‍ ശ്രീമതി പുഷപ്പലത നന്ദി പറഞ്ഞു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌